Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ദിനാചരണ വെബിനാര്‍ സംഘടിപ്പിച്ചു

യുവജനങ്ങള്‍ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ മുന്‍നിര പോരാളികളായി  രംഗത്തുവരണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ പാലാ അല്‍ഫോന്‍സാ കോളജില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ ഉപയോഗം കര്‍മ്മശേഷി ഇല്ലാതാക്കും. ഇത് സാമൂഹ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി. അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ സി റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.


 അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അബു എബ്രാഹം, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, എക്‌സൈസ് വിമുക്തി കോ ഓര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, കാതറീന്‍ ലിജു തുടങ്ങിയവര്‍ സംസാരിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിനി എല്‍സാ ജോസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. അല്‍ഫോന്‍സാ കോളജ് കെമിസ്ട്രി അസോസിയേഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, എന്‍ സി സി, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ്  വെബിനാര്‍ സംഘടിപ്പിച്ചത്.




Post a Comment

0 Comments