പാലാ കെ എസ് ആര്‍ ടിസി ഡിപ്പോയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. കെ എസ് ആര്‍ ടിസി ബസ് സ്റ്റേഷനില്‍ നടന്ന ധര്‍ണ യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ടിസി ഡിപ്പോയെ തകര്‍ക്കാനുള്ള ഗൂഡ നീക്കം ഉപേക്ഷിക്കണമെന്നും ഡിപ്പോയില്‍ നിന്നും കൊണ്ടുപോയ ബസുകള്‍ തിരികെ എത്തിക്കണമെന്നും രാജേഷ് വാളിപ്ലാക്കല്‍ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍ പയ്യപ്പള്ളില്‍ അധ്യക്ഷനായിരുന്നു. ദേവന്‍ കളത്തിപ്പറമ്പില്‍ , ടോം മനക്കല്‍, ജിബിന്‍ കൊച്ചുപുര, ജിതിന്‍ ചിത്രവേലി, ശ്രീജിത് പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments