കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്സ്‌റ്റോഫീസിന് മുന്നില്‍ കിണ്ണംകൊട്ടി പ്രതിഷേധിച്ചു. കേരളകോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. പെട്രോള്‍ വില 100 രൂപ ആയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപാറ നയവുമായി മുന്നോട്ടു നിങ്ങുന്നത് ദൂരഹമാണെന്ന് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളി അവസാനിപ്പിക്കണം എന്നും സജി മഞ്ഞക്കടമ്പന്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കുര്യന്‍ പി.കുര്യന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍, സ്റ്റിയറിങ്ങ് കമ്മറ്റി അംഗം എബി പൊന്നാട്ട്, കെ.റ്റി.യൂ.സി ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് , രാജന്‍ കുളങ്ങര, സാബു എന്‍. ജി, ഉണ്ണി വടവാതൂര്‍, പ്രമോദ് ക്യഷണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments