Breaking...

9/recent/ticker-posts

Header Ads Widget

മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി....



മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി....  ഉദയനാപുരം വൈക്കപ്രയാര്‍ ഒറ്റത്താഴ്ചയില്‍ രവിന്‍ എന്ന 34 കാരനാണ് സഹോദരന്‍ വിപിന്റെ വെട്ടേറ്റ് മരണമടഞ്ഞത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് രവിന്‍ അനക്കമറ്റ് കിടക്കുന്നതായി വിപിന്‍ തന്നെയാണ് സമീപത്തെ വീട്ടിലെത്തി അറിയിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ രവിനും അനുജന്‍ വിപിനും മദ്യപിച്ച് കലഹത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നു.




Post a Comment

0 Comments