Breaking...

9/recent/ticker-posts

Header Ads Widget

സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വി എന്‍ വാസവന്‍

സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ വിഷയം സംസ്ഥാന വിഷയമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് തെളിഞ്ഞെന്നും കേന്ദ്രം സഹകരണ വകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ശക്തമായ അന്വേഷണം നടത്തുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം നടത്തുമെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.



Post a Comment

0 Comments