ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഓ.പി ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം. പരിപാടിയില്‍ ക്ഷണിക്കാത്തതിനെതിരെ ഉദ്ഘാടന വേദിയായ മേലുകാവ് പഞ്ചായത്ത് ഓഫീസില്‍ എത്തി ഷോണ്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് എംഎല്‍എയുടെയും മറ്റു ജനപ്രതിനിധികളുടെയും മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മുഴുവന്‍ പഞ്ചായത്തുകളിലും രാഷ്ട്രീയപ്രേരിതമായി ജില്ലാ പഞ്ചായത്ത് അംഗമായ തന്നെ പങ്കെടുപ്പിക്കാതെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഷോണ്‍ ആരോപിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് താനെന്നും ഒരു രാഷ്ട്രീയ കക്ഷിയുടെ ഔദാര്യവും തനിക്ക് ആവശ്യമില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.





0 Comments