Breaking...

9/recent/ticker-posts

Header Ads Widget

വാക്സിനുമുമ്പ് രക്തദാനം ചലഞ്ച് ഏറ്റെടുത്ത് വിജയ് ഫാൻസ് അസ്സോസ്സിയേഷൻ



പാലാ: പാലാ ബ്ലഡ് ഫോറത്തിൻ്റെ   നേതൃത്വത്തിൽ കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുന്നതിനായി വാക്സിനു മുമ്പ് രക്തദാനം എന്ന ചലഞ്ച് ഏറ്റെടുത്ത് വിജയ് ഫാൻസ് അസ്സോസ്സിയേഷൻ . ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി നടപ്പിലാക്കുന്ന വാക്സിനു മുമ്പ് രക്തദാനം എന്ന പരിപാടിയിൽ ഭരണങ്ങാനം ഐ എച്ച് എം ബ്ലഡ് ബാങ്കിൽ വിജയ് ഫാൻസ് അസ്സോസ്സിയേഷനിലെ അംഗങ്ങൾ രക്തദാനം നടത്തി.

   ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു.  നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. 

ഇനിയും കൂടുതൽ ആളുകളും സംഘടനകളും ഈ ചലഞ്ച് ഏറ്റെടുത്ത് മുൻപോട്ടു വരണമെന്ന് ഷിബു തെക്കേമറ്റം അഭ്യർത്ഥിച്ചു.  മാതാപിതാക്കളും മക്കളും സഹോദരങ്ങളും കൂടാതെ ഒരേ പ്രദേശത്തു നിന്നുമുള്ള കൂട്ടുകാരും ഈ ചലഞ്ച് ഏറ്റെടുത്ത് ഒരുമിച്ച് മുൻപോട്ടു വരണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു.  അസ്സോസ്സിയേഷൻ മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അജയ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട വിജയ് ഫാൻസ് ഭാരവാഹികളായ ജോമോൻ ജോർജ്, മെൽബിൻ ബാബു , സുബിൻ എൻ എസ്, സന്ദീപ് സി എസ്,  സിസ്റ്റർ ആലീസ് ഔസേഫ്പറമ്പിൽ, മിനിമോൾ കുരുവിള എന്നിവർ പ്രസംഗിച്ചു. 

 കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലധികമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പാലാ ബ്ലഡ് ഫോറം. ഈ കാലമത്രയും തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 

  കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് 14 ദിവസം കഴിഞ്ഞും കോവിഡ് വന്ന് നെഗറ്റീവ് ആയതിന് ശേഷം ഒരു മാസം കഴിഞ്ഞും രക്തം ദാനം ചെയ്യാവുന്നതാണ്.

        കോവിഡ് മഹാമാരിയും വാക്സിൻ സ്വീകരണവും തുടങ്ങി വിവിധ പ്രശ്നങ്ങൾ രക്തദാതാക്കളെ കണ്ടെത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി രക്ത ബാങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. 

ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനമെന്ന മഹാദാനത്തിൽ പങ്കുചേരാൻ ഏവരും സന്നദ്ധരായി മുന്നോട്ടു വരേണ്ടതാണ്.

     18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും. 




Post a Comment

0 Comments