Breaking...

9/recent/ticker-posts

Header Ads Widget

പഞ്ചജ്യോതി പദ്ധതികളുടെ ഉദ്ഘാടനം

അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യുപി സ്‌കൂളില്‍ പഞ്ചജ്യോതി പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് കുഞ്ഞുമോള്‍ ആന്റണി മുഖ്യപ്രഭാഷണം നടത്തി. പച്ചക്കറി കൃഷി ഉദ്ഘാടനം കൃഷി ഓഫീസര്‍ അനുമോള്‍ ടി നിര്‍വഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ ജെയിംല് കലയംകണ്ടംമറ്റവും കെസിഎസ്എല്‍ പ്രവര്‍ത്തനോദ്ഘാടനം ഫാ ജോസഫ് വേലക്കാട്ടുശേരിയും വിദ്യാരംഗം കലാസാഹിത്യവേദി ഏറ്റുമാനൂര്‍ എഇഒ ശ്രീജ പി ഗോപാലും ഉദ്ഘാടനം ചെയ്തു. റോയി ജോസഫ്, ശാലിനി ജോണ്‍സണ്‍, സാലിമ ആന്റണി, ആദര്‍ശ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Post a Comment

0 Comments