Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി വി.എന്‍. വാസവന് സ്വീകരണവും വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനവും

ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍ മന്ത്രി വി.എന്‍. വാസവന് സ്വീകരണവും വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച രാവിലെ 10.30 -ന് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭരവാഹികള്‍ അറിയിച്ചു. ഭവന രഹിതരായ രണ്ട് വ്യക്തികള്‍ക്ക് ഇടവക നല്‍കുന്ന സ്ഥലത്തിന്റ ആധാരം, ഓള്‍ കേരളാ കത്തോലിക്കാ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ഗവ. ആശുപത്രിയ്ക്ക് നല്‍കുന്ന ഹോട്ട് വാട്ടര്‍ ഡിസ്‌പെന്‍സര്‍, പാലിയേറ്റിവ് കെയര്‍ സെന്റര്‍ നല്‍കുന്ന ഡയാലീസ് കിറ്റ്, കോവിഡ് പ്രതിരോധ കിറ്റ് എന്നിവയുടെ വിതരണം എന്നിവ ചടങ്ങില്‍ നടക്കും. പള്ളി വികാരി ഫാ. ടോം കുന്നുംപുറം അധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തില്‍  ഫാ. ടോം കുന്നുംപുറം, ട്രസ്റ്റി ബെന്നിച്ചന്‍ ചിറയില്‍, സെബാസ്റ്റ്യന്‍ പുല്ലുകാലാ, ബോബി തോമസ് വടാശേരി എന്നിവര്‍ പങ്കെടുത്തു




Post a Comment

0 Comments