Breaking...

9/recent/ticker-posts

Header Ads Widget

ഒരു ലക്ഷം രൂപ മന്ത്രി വി എന്‍ വാസവന്‍ ഏറ്റുവാങ്ങി


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാണക്കാരി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപ മന്ത്രി വി എന്‍ വാസവന്‍ ഏറ്റുവാങ്ങി. കാണക്കാരി സ്‌കൂളങ്കണത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ് അദ്ധ്യക്ഷയായിരുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂളില്‍ ആരംഭിക്കുന്ന തണല്‍ സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ കാണക്കാരി അരവിന്ദാക്ഷന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ പദ്മകുമാര്‍, അഡ്വ. എം ജെ ജോസഫ്, പിറ്റിഎ പ്രസിഡന്റ് കെ പി ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments