കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ സഹകാരി ധര്‍ണ സംഘടിപ്പിച്ചു. മുന്‍ മന്ത്രി കെ സി ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. അനാവിശ്യമായ ഇടപെടലുകള്‍ നടത്തി സഹകരണ മേഘല തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സമയബന്ധിതമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജോയി, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, അഡ്വ. ഫില്‍സണ്‍ മാത്യൂസ്, തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments