Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി



വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് മരങ്ങാട്ടുപിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി. ഭരണകക്ഷി മെമ്പര്‍മാര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതിലിലൂടെ വാക്സിന്‍ സംഘടിപ്പിച്ചു കൊടുക്കുന്നുവെന്നാണ് ആരോപണം.  ഒന്നാം ഡോസ് സ്വീകരിച്ചു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാതെ ആളുകള്‍ നട്ടം തിരിയുമ്പോഴാണ് ഇത്തരം ക്രമക്കേട്. പ്രതിഷേധ ധര്‍ണ്ണയില്‍ കെഎസ് യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട്, മാത്തുക്കുട്ടി പുളിക്കിയില്‍, ജോസ് ജോസഫ് പി, ഫ്രാന്‍സിസ് മരങ്ങാട്ടുപിള്ളി, സണ്ണി വടക്കേടം, കെ ആര്‍ ഹരിക്കുട്ടന്‍, സണ്ണി മുളയോലില്‍, ഷൈന്‍ കൈമളേട്ട്, ചന്ദ്രന്‍ മലയില്‍, ബേബി ഈന്തുംതോട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments