ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ധന വില വര്‍ധനക്കെതിരെ സൈക്കിള്‍ റാലി നടത്തി. തെക്കേക്കരയില്‍ നിന്നും ആരംഭിച്ച റാലി ബിജു പുന്നത്താനം ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയുടെ സമാപനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം എ കെ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ സതീഷ് ചൊള്ളാനി അധ്യക്ഷനായിരുന്നു. സന്തോഷ് പൊരിയത്ത്, രാജന്‍ കൊല്ലംപറമ്പില്‍, ഷോജി ഗോപി, വി സി പ്രിന്‍സ് , മായ രാഹുല്‍, ലിസിക്കുട്ടി മാത്യു, ബിനോയ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments