Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധി ദര്‍ശന്‍ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റി പാലായില്‍ ധര്‍ണ്ണ നടത്തി

വന്‍കിട കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. കര്‍ഷകര്‍ നടത്തുന്ന  കര്‍ഷക സമരത്തിനും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധി ദര്‍ശന്‍ വേദി പാലാ നിയോജക മണ്ഡലം കമ്മറ്റി പാലായില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിജോ കാപ്പന്‍, അഡ്വ.എ.എസ്സ് തോമസ്, കെ.റ്റി തോമസ് കിഴക്കേക്കര, ബിജോയി എബ്രാഹം, വിജയകുമാര്‍ തിരുവോണം, മാത്യു കണ്ടത്തിപ്പറമ്പില്‍, രാജേന്ദ്രബാബു ,സെബാസ്റ്റ്യന്‍ സി കാപ്പന്‍, സത്യനേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments