Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു



എന്‍എല്‍സിയുടെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ വിജയന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കുറിച്ചിത്താനത്ത് ഉഴവൂര്‍ വിജയന്റെ വസതിയില്‍ നടന്ന യോഗത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കുറിച്ചിത്താനം ശ്രീകൃഷ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ 2 കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്കിയത്. എന്‍എല്‍സി നേതാവ് ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. എന്‍സിപി നേതാക്കളായ ലതിക സുഭാഷ്, കെ രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments