ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു.ബാങ്ക് ഹെഡ് ഓഫീസ് ബില്‍ഡിംഗ്‌സില്‍ നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് വര്‍ക്കി ജോയി പൂവംനില്‍ക്കുന്നതില്‍ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ശോഭനാ കുമാരി, ജോയിന്റ് രജിസ്ട്രാര്‍ എന്‍ അജിത് കുമാര്‍, ബാങ്ക് സെക്രട്ടറി ജസമ്മ ജോണ്‍, ബാങ്ക് വൈസ് പ്രസിഡന്റ് മായാദേവി ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments