മാന്നാര്‍, കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി പഞ്ചായത്ത് മാന്നാര്‍1, 19 വാര്‍ഡുകളിലെ കോവിഡ് ബാധിത മേഖലയില്‍ മുഴുവന്‍ കുടുംബങ്ങളിലും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഐ. ശശിധരന്റെ അധ്യക്ഷതയില്‍ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, വാര്‍ഡ് മെമ്പര്‍മാരായ സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടക്കന്‍ എന്നിവര്‍ക്ക് കിറ്റ് കൈമാറി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് സി.ബി. സിപിഐ(എം) കടുത്തുരുത്തി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.ബി. ശശിധരന്‍, ബാങ്ക് ജീവനക്കാരായ ലെനു മാത്യു, പ്രസേനന്‍ കൃഷ്ണദാസ്, ഭരണ സമിതി അംഗങ്ങളായ അനീഷ് കെ.കെ., സി.ടി.ബാബു, സിപിഎം പ്രവര്‍ത്തകരായ ബിജു ചാക്കോ, മനു പദ്മനാഭന്‍,അജിത് വിനോദന്‍, ബിന്റൊ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments