Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷ ഹെഡ്‌പോസ്റ്റ് ഓഫീസിലേയ്ക്ക് തള്ളി കൊണ്ടുള്ള പ്രധിഷേധ സമരം


 ദിനംപ്രതിയുള്ള ഇന്ധനവില വര്‍ദ്ധനവിലൂടെ ഓട്ടോ - ടാക്‌സി തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണെന്ന് യുഡിഎഫ്  കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.  ടാക്‌സി - ഓട്ടോ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ. റ്റി. യു. സി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നിന്നും ഓട്ടോറിക്ഷ ഹെഡ്‌പോസ്റ്റ് ഓഫീസിലേയ്ക്ക് തള്ളി കൊണ്ടുള്ള പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

  കെ.റ്റി.യു.സി. കോട്ടയം ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട് കുര്യന്‍ പി.കുര്യന്‍, കെ.സി. കുഞ്ഞുമോന്‍ , ജ്യോതിഷ്‌മോഹന്‍, സാബു കൊട്ടിപ്പള്ളില്‍, കോട്ടയം ജോഷി, വി.എസ്.ഗോപകുമാര്‍, ജയിംസ് പി.വി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments