മീനച്ചിലാറ്റിലെ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഡിപി യുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മനുഷ്യ ചങ്ങല തീര്‍ത്തു. പാലാ വലിയപാലത്തിലാണ് മനുഷ്യചങ്ങല തീര്‍ത്തത്. എംഡിപി ചെയര്‍മാന്‍ പാലാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റിജോ പാദുവ അധ്യക്ഷനായിരുന്നു. അഡ്വ. വേണു ഗോപകുമാര്‍ , പി എം കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments