നാഷണല്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസസ്‌മെന്റ് ആന്റ് റേറ്റിംഗ് ബോര്‍ഡിന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. കെ ആര്‍ ജനാര്‍ദ്ദനന്‍ നായര്‍ക്ക് കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജി വിശ്വനാഥന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് പി കെ ബാലകൃഷ്ണന്‍ , അഡ്വ. ഇ എം ബിനു, വിനോദ് ബി കരപാറ്റിയേല്‍, ജോമോന്‍ കാരാമയില്‍, ബാങ്ക് സെക്രട്ടറി ശ്രീജ ബി എന്നിവര്‍ പ്രസംഗിച്ചു.





0 Comments