സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അപകടത്തെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന വള്ളിച്ചിറ മൂന്നുതൊട്ടിയില്‍ റോയിച്ചന്‍ എം റ്റിയ്ക്കു വീടു വയ്ക്കാന്‍ സൗജന്യമായി നല്‍കുന്ന മൂന്ന് സെന്റ് ഭൂമിയുടെ രേഖകള്‍ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
മുന്‍ എം പി യും എം എല്‍ എ യും പാലാ നഗരസഭ ചെയര്‍മാനുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്‍, ഭാര്യ ത്രേസ്യാമ്മ കാപ്പന്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായാണ് ഇടപ്പാടിയില്‍ 3 സെന്റ് സ്ഥലം നല്കുന്നത്. ചടങ്ങില്‍ മാണി സി കാപ്പന്‍, ചെറിയാന്‍ സി കാപ്പന്‍, ഡിജോ കാപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, എബി ജെ ജോസ് എന്നിവരും പങ്കെടുത്തു. നേരത്തെ വീടില്ലാത്തതിനാല്‍ കിടങ്ങൂര്‍ പാലത്തിനടിയില്‍ വര്‍ഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങള്‍ക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെന്റ് സ്ഥലവും പുത്തന്‍പള്ളിക്കുന്ന് പാട്ടത്തില്‍പറമ്പില്‍ രാജന് മൂന്ന് സെന്റ് സ്ഥലവും നേരത്തെ ലഭ്യമാക്കിയിരുന്നു.





0 Comments