Breaking...

9/recent/ticker-posts

Header Ads Widget

മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മകള്‍ക്കൊപ്പം കാമ്പയിന്‍

നമ്മുടെ സഹോദരിമാരെ കച്ചവടക്കണ്ണോടെ വീക്ഷിക്കുന്ന സാമൂഹിക അന്തരീക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്കണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടി വരുന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മകള്‍ക്കൊപ്പം എന്ന കാമ്പയിന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശോഭ സലിമോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുധ കുര്യന്‍, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലീലാമ്മ സക്കറിയാസ്, ഫിലോമിന തോമസ്, ദീപ ജോസ്, അന്നമ്മ മാണി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments