പാലാ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്നും പത്താം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് നല്‍കുമെന്ന് മാണി സി കാപ്പന്‍. പ്രശസ്തി പത്രവും പാര്‍ക്കര്‍ പേനയുമാണ് സമ്മാനമായി നല്‍കുന്നത്. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും പ്രശസ്തിപത്രവും മെമന്റോയും സമ്മാനിക്കും. എ പ്ലസ് ലഭിച്ച കുട്ടികളുടെ വിവരങ്ങള്‍ ആഗസ്റ്റ് പത്തിനകം അറിയിക്കണമെന്ന് എംഎല്‍എ അറിയിച്ചു.




0 Comments