Breaking...

9/recent/ticker-posts

Header Ads Widget

സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്തു


വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യാധിഷ്ഠിത പ്രോല്‍സാഹനം നല്‍കാന്‍ നമുക്ക് കടമയുണ്ടെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. പാലാമണ്ഡലത്തില്‍ പഠനോപകരണമില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന നിര്‍ധനര്‍ക്കു  മാണി സി കാപ്പന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ സമ്മാനിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ വിതരണോല്‍ഘാടനം ബോയിസ് ടൗണില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. മാണി സി കാപ്പന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.


 ഫാ ഫ്രാന്‍സിസ് പാറപ്ലാക്കല്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ സതീഷ് ചൊള്ളാനി, കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി താഴത്തേല്‍, ബിജോയി ഇടേട്ട്, എം പി കൃഷ്ണന്‍നായര്‍, എബി ജെ ജോസ്, തുടങ്ങിയവര്‍ പങ്കെടുത്തു. ബോയിസ് ടൗണിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രകാശ് ബിഷപ്പില്‍നിന്നും ഫോണുകള്‍ ഏറ്റുവാങ്ങി. നൂറ് സ്മാര്‍ട്ട് ഫോണുകളാണ് വിവിധ സ്ഥലങ്ങളിലായി വിതരണം ചെയ്തത്. മാണി സി കാപ്പന്റെ സഹോദരി ഭര്‍ത്താവ് അന്തരിച്ച ഡോ ജോസ് സക്കറിയാസിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ധനസഹായം രണ്ടു കിടപ്പുരോഗികള്‍ക്കു കൈമാറി. ചടങ്ങില്‍ മാണി സി കാപ്പന്റെ ജന്മദിനത്തോടനുബന്ധിച്ചു കേക്കും മുറിച്ചു.




Post a Comment

0 Comments