കര്‍ഷക ദശകത്തോടനുബന്ധിച്ച് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആവിഷ്‌കരിക്കുന്ന 'കശുമാവിന്‍ ഗ്രാമം ' പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പാലാ അഗ്രിമ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എസ്.ഡബ്‌ളിയു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ അദ്ധ്യക്ഷത വഹിച്ചു. പാലാക്കാട് പള്ളി വികാരി ഫാ.തോമസ് വെട്ടുകാട്ടില്‍, ഫാ.ജോസഫ് താഴത്തു വരിക്കയില്‍, ജയിസണ്‍ ജോസഫ് , ഡാന്റീസ് കൂനാനിക്കല്‍ , ബ്രദര്‍ . ജിബിന്‍ കന്നു തൊട്ടിയില്‍,ജോയി മടിയ്ക്കാങ്കല്‍, സിബി കണിയാംപടി പി.വി.ജോര്‍ജ് പുരയിടം, സാജു വടക്കേല്‍ , ആലീസ് ജോര്‍ജ് , സില്‍വിയ തങ്കച്ചന്‍ , ജയ്‌സി മാത്യു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.





0 Comments