സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന് ഏറ്റുമാനൂർ പ്രസ്ക്ലബിന്റെ ആദരം. പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മന്ത്രി വി എൻ വാസവന് സ്വീകരണം നൽകി. നാടിന്റെ നാനാതരത്തിലുള്ള വികസന സങ്കല്പങ്ങളും, ജനകീയ പ്രശ്നങ്ങളും ശ്രദ്ധാപൂർവ്വം  അധികാരികളുടെ മുൻപിൽ  എത്തിക്കാൻ മുഖ്യപങ്ക് മാധ്യമങ്ങൾ വഹിക്കുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.