പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ മന്ത്രി വിഎന്‍ വാസവന് നിവേദനം നല്‍കി. പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷന്‍ ലഭ്യമാക്കുക, പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനമാണ് നല്‍കിയത്.സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാജേഷ് കുര്യനാട്, ബൈലോണ്‍ എബ്രാഹം, ജില്ല കമ്മറ്റിയംഗങ്ങളായ അരുണ്‍ നീണ്ടൂര്‍, അജേഷ്, ജോജി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
0 Comments