കോട്ടയം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജിനു പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ഡലാടിസ്ഥാനത്തില്‍ പ്രവൃത്തികളുടെ വിലയിരുത്തല്‍ നടത്തുന്നതിനായി ജില്ലയിലെ എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ഈ മാസം 18ന് യോഗം ചേരും.





0 Comments