മണര്‍കാട്- കിടങ്ങൂര്‍ റോഡും ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ടു. ദേശീയപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത് മാല പദ്ധതിയിലൂടെ മണര്‍കാട് നിന്നും ഊന്നുകല്‍ വരെയുള്ള റോഡാണ് വികസിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയപാത 183 ല്‍ മണര്‍കാട് ജംഗ്ഷനില്‍ നിന്നും ദേശീയപാത 85 ലെ ഊന്നുകല്‍ വരെയാണ് റോഡ് വികസനം നടക്കുന്നത്. മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, പാലാ, കരിങ്കുന്നം, വെങ്ങല്ലൂര്‍ വഴിയാണ് പാത ഊന്നുകല്ലില്‍ എത്തുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കിടങ്ങൂര്‍ മണര്‍കാട് റോഡ് വികസനമെന്ന ദീര്‍ഘകാല ആവശ്യത്തിനും പരിഹാരമാകും.





0 Comments