കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ  മുതല്‍ മാത്രമെ മലകയറി ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ. ഒരു ദിവസം 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം നല്‍കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് ഇക്കുറി ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ. വെര്‍ച്വല്‍ ക്യൂബുക്കിംഗിലൂടെ ശബരിമല കയറാന്‍ അനുമതി  ലഭിച്ചവര്‍ ഒന്നുകില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്- 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ,   അല്ലെങ്കില്‍ കൊവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം