പ്രതിസന്ധിഘട്ടങ്ങളില്‍ സമയോചിതമായ ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സഹകരണ മേഖലക്ക് കഴിയുന്നുണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുള്ള സമാശ്വാസ ഫണ്ട് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയത്ത് മന്ത്രി നിര്‍വ്വഹിച്ചു. പദ്ധതിയിലൂടെ 1.7 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ റ്റി.ആര്‍ രഘുനാഥന്‍, കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ഫിലിപ്പ് കുഴികുളം, കെ ജയകൃഷ്ണന്‍, അഡ്വ റെജി സക്കറിയ, എം ബിനോയ് കുമാര്‍, കെ.എം രാധാകൃഷ്ണന്‍. എന്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments