Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75-ാം ചരമവാര്‍ഷിക സമാപന സമ്മേളനം


അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാ യുപി സ്‌കൂളില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75-ാം ചരമവാര്‍ഷിക ത്തിന്റെ സമാപന സമ്മേളനം അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജയിംസ് കലയംകണ്ടം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് തോമസ് ഒഴുകയില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കുഞ്ഞുമോള്‍ ആന്റണി, മുന്‍ ഹെഡ്മിസ്ട്രസ്സ് സാലിമ ആന്റണി, നോഡല്‍ ഓഫീസര്‍ റോയി ജോസഫ് , മാനേജിങ് കമ്മറ്റി അംഗങ്ങളായ ജോയി മാത്യു പൂവന്‍ പുഴയ്ക്കല്‍, തോമസുകുട്ടി തോപ്പില്‍ , എംപിടിഎ പ്രസിഡന്റ് ശാലിനി ജോണ്‍സണ്‍, അധ്യാപകരായ സാറാമ്മ, മഞ്ജു ഉദയകുമാര്‍ ,ആദര്‍ശ് , ആശാലത, അഞ്ജലി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments