കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളെ സ്‌കൂളധികൃതരും പിറ്റിഎ യും ചേര്‍ന്ന് ആദരിച്ചു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് അനുമോദന യോഗം നടന്നത്. പഞ്ചായത്തംഗം പി ജി സുരേഷ്, പ്രിന്‍സിപ്പല്‍ മിനി പ്രഭാകര്‍, ഹെഡ്മാസ്റ്റര്‍ ബിജു കുമാര്‍, പിറ്റിഎ പ്രസിഡന്റ് ഹരിദാസ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഈ വര്‍ഷം പരീക്ഷ എഴുതിയ 169 വിദ്യാര്‍ത്ഥികളും ഉപരി പഠനത്തിന് അര്‍ഹത നേടിയിരുന്നു. 65 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 17 വിദ്യാര്‍ത്ഥികള്‍ക്ക് 9 എ പ്ലസും 12 പേര്‍ക്ക് 8 എ പ്ലസും ലഭിച്ചു.





0 Comments