Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ്‌മേരീസ് സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നു


കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നു.8ാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കി. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്കയുടെ സഹകരണത്തോടെ നടപ്പാക്കിയ മൊബൈല്‍ഫോണ്‍ ചലഞ്ച് പ്രോഗ്രാം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂള്‍ മാനേജര്‍ ഫാ ജോയി കട്ടിയാങ്കല്‍ അദ്ധ്യക്ഷനായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, പ്രിന്‍സിപ്പാല്‍ ബിനോയ് പി.ജെ, ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, സിറിയക് കൂവക്കാട്ടില്‍, സോജന്‍ കെ.സി, ഷോണി പുത്തൂര്‍, സോണിയാ വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments