മദ്യവിപത്തിനെതിരെയുള്ള സന്ദേശവുമായി മിഴിനീര്‍ പൂവ് എന്ന ടെലിഫിലിം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ അവതരിപ്പിക്കുന്ന ടെലിഫിലിം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു പാലായാണ്. ഗാനരചനയും സംഭാഷണവും സിറിയക് ആദിത്യപുരവും സംഗീതസംവിധാനം കെജി പീറ്ററും നിര്‍വഹിച്ചിരിക്കുന്നു. ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രകാശന കര്‍മം പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിച്ചു. ഫാ വിന്‍സെന്റ് മൂങ്ങാമാക്കല്‍ ആശംസകളര്‍പ്പിച്ചു. സന്‍മനസ് ജോര്‍ജ്ജ്, ബിജു വര്‍ക്കി, സിസ്റ്റര്‍ തെരേസ കോയിപ്പുറം, സി. പുഷ്പ ജോസ്, എംകെ രാജീവ്, സ്‌കറിയ രാമപുരം തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments