വെളിയന്നൂര്‍ നെല്ലിക്കാകുന്ന് ദേവീക്ഷേത്രത്തില്‍ മോഷണം. ദേവി വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 2.5 പവന്‍ വരുന്ന സ്വര്‍ണ്ണമാലയും വഴിപാട് ഇനത്തില്‍ ലഭിച്ച 35,150 രൂപയും ആണ് മോഷണം പോയത്. രാമപുരം പോലീസും ,ഡോഗ് സ്‌ക്വാഡും ,വിരല്‍ അടയാള വിദഗ്ദരും ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി ,ബുധനാഴ്ച രാവിലെ ജീവനക്കാര്‍ എത്തി വഴിപാട് കൗണ്ടര്‍ തുറക്കുവാന്‍ നോക്കിയപ്പോള്‍ പൂട്ട് പൊളിച്ച നിലയില്‍ കാണപെടുകയായിരുന്നു. മുറിക്കുള്ളിലെ അലമാരയുടെ ലോക്കറും തകര്‍ത്ത നിലയില്‍ ആയിരുന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും ആണ് മോഷണം പോയത്.





0 Comments