ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി നല്‍കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും പിണക്കാതെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ കക്ഷികള്‍. തീരുമാനത്തെ ആദ്യം അനുകൂലിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്നീട് വ്യത്യസ്ഥമായ അഭിപ്രായവുമായി രംഗത്തെത്തി.സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് മുസ്ലീം വിഭാഗങ്ങളുടെ പിന്നോക്കവസ്ഥ പരിഹരിക്കാന്‍ വേണ്ടിയാണ് നടപ്പാക്കിയതെന്ന മുസ്ലിം ലീഗിന്റെ നിലപാടിനോട് യോജിക്കുന്നതായി വി.ഡി സതീശന്‍ പറഞ്ഞു.80-20 അനുപാതം കോടതി റദ്ദാക്കിയതോടെയാണ് പുതിയ നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.





0 Comments