Breaking...

9/recent/ticker-posts

Header Ads Widget

സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു.


മരങ്ങാട്ടുപിള്ളി കണ്ണഞ്ചിറ കോളനിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികില്‍സയില്‍ കഴിഞിരുന്ന ആള്‍ മരിച്ചു. കണ്ണഞ്ചിറ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ജോസ് എലിയാസ് (അനി-50 ) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 26 ന് രാത്രി ആയിരുന്നു സഘര്‍ഷം.


മരിച്ച അനിയുടെ മകന്‍ അമലുമായി കേസിലെ പ്രതികള്‍ മരങ്ങാട്ടുപിള്ളി ടൗണില്‍ വച്ച് തൊഴില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയ അമല്‍ പിതാവ് അനിയും സഹോദരന്‍ ആല്‍ബി എന്നിവരെയും കുട്ടി പ്രതികളുടെ വീട്ടില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയിരുന്നു. ഇതിനു ശേഷം അക്രമത്തില്‍ പരിക്കേറ്റ പ്രകാശന്‍ എന്ന തോമസ് ചാക്കോയും സഹോദരന്‍ സാബു ,അയല്‍വാസി ടോമി എന്നിവര്‍ ചേര്‍ന്ന് അനിയുടെ വീട്ടില്‍ എത്തി വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായി ഇതിനിടയില്‍ അണ് അനിയുടെ തലക്ക് പിറകില്‍ വെട്ടേറ്റത്.


കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷനു ശേഷം ഐസിയുവില്‍ കഴിഞിരുന്ന അനിക്ക് അടുത്തിടെ കോവിഡ് സ്ഥിതീകരിച്ചിരുന്നു. സഘര്‍ഷത്തില്‍ അനിയുടെ ഭാര്യ ഷൈലക്കും പരിക്കേറ്റിരുന്നു. കേസിലെ പ്രതികളായ പ്രകാശന്‍ എന്ന തോമസ് ചാക്കോ (52) സഹോദരന്‍ സാബു, അയല്‍വാസി ടോമി എന്നിവര്‍ റിമാന്‍ഡിലാണ്. പ്രകാശനെ അക്രമിച്ച കേസില്‍ അനിയുടെ മക്കള്‍ ആയ അമല്‍ (21) ,ആല്‍ബിന്‍ (24) എന്നിവരും റിമാന്റില്‍ ആണ്




Post a Comment

0 Comments