മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷക്കായി വനിതാ മതില്‍ തീര്‍ത്തവര്‍ കേരളത്തിലെ സ്തീകളെ മതില്‍ക്കെട്ടിനകത്ത് പീഡിപ്പിക്കുന്നത് നിത്യ സംഭാവമാക്കിയിരിക്കുകയാണെന്നു അജിത് മുതിരമല കുറ്റപ്പെടുത്തി. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കുര്യന്‍ പി. കര്യന്‍, ജോണ്‍ ജോസഫ് , അഭിലാഷ് കൊച്ചുപറബില്‍, പ്രതിഷ് പട്ടിത്താനം , ജോമോന്‍ ഇരുപ്പക്കാട്ട്, കുര്യന്‍ വട്ട മല, റ്റിറ്റോ പയ്യനാടന്‍, ജിതിന്‍ പ്രാക്കുളം, ബിനു ഭാസ്‌ക്കരന്‍ ,ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments