Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ച് കയറി.


കിടങ്ങൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ വേലി തകര്‍ന്നു. കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ കിടങ്ങൂര്‍ സൗത്തിലെ പെട്രോള്‍ പമ്പിന് സമീപം രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. വളവ് തിരിഞ്ഞെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ട്രാന്‍സ്‌ഫോമറിന്റെ ഭാഗത്തെക്ക് ഇടിച്ച് കയറുകയായിരുന്നു. വാഗമണ്‍ സ്വദേശിയായ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കോട്ടയത്തുനിന്നും വാഗമണിലേക്ക് പോകുകയായിരുന്ന വാഗണ്‍ആര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പൊയതാണ് അപകട കാരണമെന്ന് കരുതുന്നു.




Post a Comment

0 Comments