നീണ്ടൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ ഡെപ്യൂട്ടി കവല ഭാഗത്താണ് അപകടം നടന്നത്. അതിരമ്പുഴ മണ്ണാര്‍കുന്ന് ഞാലിയില്‍ ജിതിന്‍ തോമസാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കടയുടെ തൂണിലിടിച്ച് മറിയുകയായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.





0 Comments