നെല്‍കര്‍ഷകര്‍ തിരുവോണ ദിവസം കളക്ട്രേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തി. കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ നെല്‍കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുക നല്‍കാത്തതില്‍ പ്രതിഷേധിച്ച് പട്ടിണിസമരം സംഘടിപ്പിച്ചത്. കോട്ടയത്തെ കളക്ടറേറ്റ് കവാടത്തില്‍ നടന്ന സമരം സിബിച്ചന്‍ ഇടത്തില്‍ പ്രതിഷേധം ഉല്‍ഘാടനം ചെയ്തു. എബി ഐപ്പ്, ബേബി എസ്. സാബു നികത്തില്‍, ബേബി പുത്തന്‍തറ, ദിലീപ് കുര്യന്‍, പുരുഷോത്തമന്‍ നായര്‍, രാജു കോടാലിച്ചിറ, പ്രകാശന്‍ കടവില്‍ ,കിരണ്‍ കാട്ടിശേരില്‍, ശശി കണ്ണുവള്ളിക്കരി, ശ്രീധരന്‍ ആനച്ചാംകുഴി തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments