Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി കിടങ്ങൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സദസ്സ് സംഘടിപ്പിക്കുന്നു.


ഹിന്ദു ഐക്യവേദി  കിടങ്ങൂര്‍  പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ആയിരത്തിലധികം  പേര്‍ പങ്കെടുക്കുന്ന കുടുംബ സദസ്സ് സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 29 ആം തീയതി വൈകുന്നേരം 7 മണിക്ക് സൂം മീറ്റ് വഴി നടത്തുന്ന കുടുംബ സദസ്സില്‍ 1921 നീറുന്ന ഓര്‍മ്മകളുടെ നൂറാമാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സിനിമ സംവിധായകന്‍ ശ്രീ അലി അക്ബര്‍ സംസാരിക്കുന്നതാണ്. ഈ കുടുംബ സദസ്സിന്റെ സ്വാഗതസംഘ രൂപീകരണയോഗം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി ശ്രീ ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്നു. സ്വാഗതസംഘം  അധ്യക്ഷനായി ശ്രീ എന്‍  പി ശ്യാംകുമാര്‍ ( മാനേജര്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം , കിടങ്ങൂര്‍)  ഉപാധ്യക്ഷന്‍ മാരായി ശ്രീ ശ്രീജിത്ത് നമ്പൂതിരി (ദേവസ്വം സെക്രട്ടറി സുബ്രഹ്മണ്യസ്വാമിക്ഷേത്രം ,കിടങ്ങൂര്‍ ) ശ്രീ പ്രസാദ് കുമാര്‍ കെ വി ( ജില്ലാ സമ്പര്‍ക്ക പ്രമുഖ് രാഷ്ട്രീയ സ്വയംസേവക സംഘം വൈക്കം ജില്ല ) ജനറല്‍ കണ്‍വീനര്‍ മാരായി ശ്രീ സന്തോഷ് (ജനറല്‍ സെക്രട്ടറി ഹിന്ദു ഐക്യവേദി കിടങ്ങൂര്‍) ശ്രീ വിമല്‍ മോഹന്‍ (പ്രസിഡന്റ് ഹിന്ദു ഐക്യവേദി കിടങ്ങൂര്‍ ) ശ്രീ ഓമനക്കുട്ടന്‍ (ഖജാന്‍ജി ഹിന്ദു ഐക്യവേദി കിടങ്ങൂര്‍ ) ശ്രീ പി വി ചന്ദ്രന്‍ ചന്ദ്രന്‍ (ബിജെപി കടുത്തുരുത്തി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി) ശ്രീ നന്ദു മോഹന്‍ (മണ്ഡല്‍ കാര്യവാഹ് കിടങ്ങൂര്‍) കൂടാതെ കണ്‍വീനര്‍മാരായി  ശ്രീപുരുഷോത്തമന്‍ നായര്‍, ശ്രീ പി ജി സുരേഷ് , ശ്രീ കെ ജി വിജയന്‍ ,ശ്രീ പി റ്റി സനല്‍കുമാര്‍ ,ശ്രീമതി ദീപ സുരേഷ് , ശ്രീമതി രശ്മി രാജേഷ് . പബ്ലിസിറ്റി  കണ്‍വീനറായി ശ്രീ രാജേഷ് കുമാര്‍ ജോയിന്‍ കണ്‍വീനര്‍ ശ്രീ കെ.ആര്‍ സതീഷ് കുമാര്‍ .ഐ. ടി വിഭാഗം കണ്‍വീനര്‍ ആയി ശ്രീ പ്രശാന്ത് ടി എന്‍ , ജോയിന്‍ കണ്‍വീനര്‍ ശ്രീ രജീഷ് എന്നിവരെയും തിരഞ്ഞെടുത്തു.




Post a Comment

0 Comments