ചിങ്ങപ്പുലരിയില്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രത്യക്ഷ ഗണപതിഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. കിടങ്ങൂര്‍ ദേവസ്വത്തിന്റേയും, കേരള ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടേയും ആഭിമുഖ്യത്തിലാണ് ഗജപൂജ നടന്നത്. ഉഷശ്രീ ദുര്‍ഗാപ്രസാദ്, കാഞ്ഞിരക്കാട് ശേഖരന്‍, ഭാരത് വിനോദ് എന്നീ ഗജവീരന്മാരാണ് ഗജപൂജയില്‍ പങ്കെടുത്തത്. വടവാമന ഇല്ലത്ത് വിനോദ് നമ്പൂതിരി, ശ്രീജിത് കെ നമ്പൂതിരി ഓണിയപ്പുലത്തില്ലം, ശ്യാം എസ് നമ്പൂതിരി ഓണിയപ്പുലത്തില്ലം എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു.





0 Comments