Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയില്‍


കിടങ്ങൂരില്‍ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയില്‍. കിടങ്ങൂര്‍ സൗത്ത് കുരീക്കാട്ട് കോളനിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന തോമസിനെയാണ് ഒന്നര ലിറ്റര്‍ ചാരായവുമായി പോലീസ് പിടികൂടിയത്. തോമസ് വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെക്കുറിച്ച് പരിസര വാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്. പരിശോധനയില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലിറ്റര്‍ ചാരായം  പിടിച്ചെടുക്കുകയായിരുന്നു. കിടങ്ങൂര്‍ എസ് എച്ച് ഒ കെ ആര്‍ ബിജു, എസ്‌ഐ കുര്യന്‍ മാത്യൂ, ബിജു ചെറിയാന്‍, മഹേഷ് കൃഷ്ണന്‍, ജയചന്ദ്രന്‍, സനീഷ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ തോമസ് ഏറെക്കാലമായി കിടങ്ങൂര്‍ പാലത്തിനടിയില്‍ താമസിച്ച് വരികയായിരുന്ന കടുംബത്തെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് കുരീക്കാട്ട് കോളനിക്ക് സമീപത്തെ വാടക വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചത്.




Post a Comment

0 Comments