Breaking...

9/recent/ticker-posts

Header Ads Widget

അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു.


അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു. കുറുപ്പന്തറ ടൗണ്‍ പാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചനാസ് റൂറല്‍ മാര്‍ട്ടി നോട് ചേര്‍ന്നാണ് ഓണചന്ത പ്രവര്‍ത്തനം തുടങ്ങിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍ ഓണച്ചന്തയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. നബാര്‍ഡ് കോട്ടയം ജില്ലാ മാനേജര്‍ റെജി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഓണചന്തയില്‍ നിന്നുള്ള ആദ്യ വില്‍പ്പന മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ നിര്‍വഹിച്ചു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ ആശംസകള്‍ അര്‍പ്പിച്ചു. അര്‍ച്ചന വിമന്‍സ് സെന്റര്‍ പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, യൂണിറ്റ് ഓഫീസര്‍മാരായ സാലി ജോസഫ്, ആശാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments