നീണ്ടൂരില്‍ ആമ്പല്‍ വമ്പന്തം നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പുഞ്ചവയല്‍ക്കാറ്റിന്റെ സമീപം മുടക്കാലി പാടശേഖരത്താണ് ആമ്പല്‍ വസന്തം വിരിഞ്ഞിരിക്കുന്നത്: എല്ലാവര്‍ഷവും ഇവിടെ ആമ്പല്‍ വിരിയാറുണ്ടങ്കിലും വേണ്ട സംരക്ഷണവും കിട്ടിയിരുന്നില്ല. ഇവിടെ ക്യഷി ചെയ്യുന്ന പാടമായതിനാല്‍ അധികം നാള്‍ ആമ്പല്‍ വസന്തം ഉണ്ടാകാറില്ല. പാടത്തേ വെള്ളം പറ്റിച്ചാല്‍ പൂക്കള്‍ നശിക്കും. നീണ്ടൂരിനെ ഉത്തരവാധിതത്ത്വ ടൂറിസത്തില്‍ പെടുത്തിയത് ഈ ആമ്പല്‍ പാടത്തിന് ഗുണകരമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ തോമസ് കോട്ടൂര്‍ പറഞ്ഞു.





0 Comments