ഡി സി എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യങ്കാളിയുടെ 158-ാം ജന്മദിന സമ്മേളനവും ഓണക്കിറ്റ് വിതരണവും നടന്നു. അയര്‍ക്കുന്നം കുടകശ്ശേരി ബില്‍ഡിംഗ്‌സില്‍ നടന്ന സമ്മേളനം ഡിസിഎസ് സംസ്ഥാന പ്രസിഡന്റ് പൊയ്കയില്‍ പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്‌മോന്‍ അയര്‍ക്കുന്നം അധ്യക്ഷനായിരുന്നു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഓണക്കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു. കെ കെ രാജന്‍, ജെയ്‌സന്‍ ജെയിംസ് , ഒ ജെ തങ്കപ്പന്‍, കെ എസ് കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments