തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി എല്ലാ ഹൈന്ദവ വിഭാഗങ്ങളില്‍ നിന്നുള്ള ശാന്തിക്കാരെയും നിയമിക്കണമെന്ന് ബി ഡി ജെ എസ് ആവശ്യപ്പെട്ടു. ബിഡിജെഎസിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. അജിത സാബു ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ പി സന്തോഷ്, ഷാജി മാന്നാനം, ഷാജി കടപ്പൂര്‍, ഷാജി ശ്രീശിവം തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.





0 Comments