പാലാ ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍, മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. പാലാ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചു പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എം എല്‍ എ. ബൈപാസ് പൂര്‍ത്തീകരണം അവസാനഘട്ടത്തിലെത്തിച്ചു നടപടികള്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു മാണി സി കാപ്പന്‍ പറഞ്ഞു.





0 Comments